അരിസോണ സംസ്ഥാനം ബൈഡന്റെ വാക്‌സിൻ സ്വീകരിച്ചിരിയ്ക്കണം എന്ന ഉത്തരവിനെതിരെ കോടതിയിൽ

SEPTEMBER 16, 2021, 4:02 PM

ഫെഡറൽ ജോലിക്കാർക്കും വലിയ കമ്പനികളിലെ ജോലിക്കാർക്കും കോവിഡ് വാക്‌സിൻ ആവശ്യമാണെന്ന ബൈഡന്റെ ഉത്തരവിനെ അസാധുവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്, അരിസോണായിലെ അറ്റോർണി ജനറൽ കേസ് ഫയൽ ചെയ്തു.

ബൈഡൻ ഭരണനേതൃത്വത്തിന്റെ പുതിയ ഉത്തരവിനെതിരെ ഫെഡറൽ കോടതിയെ സമീപിയ്ക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് അരിസോണ. പതിനാലു പേജുകളുള്ള പരാതിയിൽ അറ്റോർണി ജനറൽ വാദിക്കുന്നത് ബൈഡന്റെ പുതിയ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും യു.എസ്. പൗരനെതിരെയുള്ള വിവേചനം എന്നും പറയുന്നു. യഥാർത്ഥ രേഖകൾ ഇല്ലാതെ കുടിയേറ്റത്തിനെത്തുന്നവരെ ഫെഡറൽ നിയമപാലകർ കസ്റ്റഡിയിൽ എടുക്കാറുണ്ട്.

അവർക്ക് ഫെഡറൽ വാക്‌സിൻ നിയമം ബാധകമല്ല. ഇത് യു.എസ്. പൗരന്മാരോട് മാത്രം ആവശ്യപ്പെടുന്നത് വിവേചനം എന്നാണ് കേസിൽ ആരോപിയ്ക്കുന്നത്. അനധികൃതമായി വന്നെത്തുന്ന വിദേശികൾക്ക് വാക്‌സിൻ നിർബന്ധമല്ല, ഇവിടെ കഴിയുന്ന യു.എസ് പൗരനു വാക്‌സിൻ സ്വീകരിയ്ക്കാൻ നിയമം ആവശ്യപ്പെടുന്നു. ഇത് ഒരുതരം പക്ഷപാതമാണെന്ന് അറ്റോർണി ജനറൽ പറയുന്നു.

vachakam
vachakam
vachakam

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻസാക്കി കഴിഞ്ഞ ആഴ്ച പത്രക്കാരോട് പറഞ്ഞു, തെക്കൻ അതിർത്തിയിൽ കൂടി വരുന്ന കുടിയേറ്റക്കാർക്ക് വാക്‌സിൻ സ്വീകരിച്ചിരിയ്ക്കണം എന്നതു ബാധകമല്ല എന്ന്.

സ്വകാര്യ കമ്പനികളോടു വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന് അവശ്യപ്പെടാൻ ബൈഡനു നിയമപരമായി കഴിയില്ലെന്നും ചില നിയമവിദഗ്ദ്ധർ പറയുന്നു.

Arizona becomes first site to sue Biden administration over covid-19 vaccine mandates

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam