ട്രംപ് വിരുദ്ധ തരംഗം കാലിഫോർണിയൻ ഗവണർക്ക് സഹായമായി

SEPTEMBER 16, 2021, 3:57 PM

ഡെമോക്രാറ്റ് ഗവർണർ ഗാവിൻ ന്യൂസം, വീണ്ടും തുടരണമെന്ന ജനവിധിയ്ക്ക് കാരണം തനിയ്‌ക്കെതിരെയുള്ള റിപ്പബ്ലിക്കൻ പ്ലാനാണ് ഗവർണർ സ്ഥാനത്തു നിന്നും പിൻവലിയ്ക്കണമെന്ന ആവശ്യമെന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ്.

ട്രംപ് തന്റെ ആധിപത്യം കാലിഫോർണിയയിൽ സ്ഥാപിയ്ക്കാനാണ് തന്റെ ഏറ്റവും വിശ്വസ്തനായ റേഡിയോ അവതാരകൻ ലാറി എൽഡറെ രംഗത്തുകൊണ്ടുവന്നതെന്നും ന്യൂസം വിജയകരമായി വോട്ടർമാരെ ബോധ്യപ്പെടുത്തി. പ്രസിഡന്റ് ബൈഡൻ കാലിറോർണിയയിൽ ന്യൂസത്തിനു വേണ്ടി പ്രചരണം നടത്തിയപ്പോൾ പറഞ്ഞത് 'നിങ്ങൾ ഗാവിൻ ന്യൂസത്തിനെ ഗവർണറായി തുടരാൻ അനുവദിയ്ക്കുകയല്ലെങ്കിൽ നിങ്ങൾക്ക് ഡോണാൾഡ് ട്രംപിനെ കിട്ടും' എന്ന്.

ബൈഡൻ കാലിഫോർണിയയിൽ എത്തുന്നതിനു മുൻപു തന്നെ, ന്യൂസം തന്റെ സാധ്യത ഉറപ്പിച്ചു കഴിഞ്ഞു. കാലിഫോർണിയയിൽ വിജയകരമായി കോവിഡ്-19 വാക്‌സിൻ വിതരണം ചെയ്യുന്നതിൽ, ഗവർണർ വിജയിച്ചു. ജനങ്ങൾ വാക്‌സിൻ പ്രോൽസാഹനത്തെ സ്വാഗതം ചെയ്തു. ഡെമോക്രാറ്റുകൾക്ക് എല്ലാം മാതൃകയായി വാക്‌സിൻ സ്വീകരണം എന്ന ആവശ്യം മാറി പ്രസിഡന്റ് ബൈഡനും ആ പോളിസി സ്വീകരിച്ചു.

vachakam
vachakam
vachakam

ഫെഡറൽ ആവശ്യമായി ഉത്തരവും പുറപ്പെടുവിച്ചു. വൈറ്റ്ഹൗസിനു പോലും മാതൃകയാകാൻ കാലിഫോർണിയയ്ക്കു കഴിഞ്ഞു എന്ന് ഗവർണറുടെ പ്രധാന ഉപദേശകർ പറഞ്ഞു. കാലിഫോർണിയയിൽ 10 മുതിർന്നവരിൽ 7 പേരും വാക്‌സിൻ സ്വീകരിച്ചവരാണ്.

അവർ എല്ലാം ഗവർണർക്കു പിന്തുണ നൽകി എന്നത് ഉറപ്പാണ്. എൽഡർ വിജയിച്ചാൽ വാക്‌സിൻ നയം മാറ്റുമെന്നും പ്രചാരണം നടത്തിയിരുന്നു.

Newsom’s Anti-Trump recall strategy offers republicans a warning for 2022

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam