തൃക്കാക്കരയിൽ നിന്ന് ആം ആദ്മി കളമൊഴിയുന്നു; തിരഞ്ഞെടുപ്പിൽ  മത്സരിക്കില്ലെന്ന് സൂചന 

MAY 8, 2022, 11:05 AM

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 ആം ആദ്മി പാർട്ടി സ്ഥാനാർഥി സാധ്യത മങ്ങി. മത്സരിക്കേണ്ടതില്ല എന്നതാണ് ഭൂരിഭാഗ തീരുമാനവും. 

അടിത്തറ ശക്തമാക്കിയ ശേഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് ആം ആദ്മി പാർട്ടി (എഎപി) കേന്ദ്ര നേതൃത്വം. അതിൽ നിന്ന് വ്യത്യസ്തമായ തീരുമാനം സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നില്ല. കേന്ദ്രനേതൃത്വം ഞായറാഴ്ച നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

ട്വന്റി 20 ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കാതിരുന്നാല്‍ ട്വന്റി 20 നിലപാട് എന്താകുമെന്ന് ഇപ്പോള്‍ നിശ്ചയമില്ല.

vachakam
vachakam
vachakam

കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ ടെറി തോമസ് 13773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി 20 പ്രവര്‍ത്തകരുടെ എണ്ണം കുറവാണ്.

കഴിഞ്ഞ തവണ കിഴക്കമ്പലത്ത് നിന്നുള്ള പ്രവര്‍ത്തകരെത്തിയാണ് മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. ഇക്കുറിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഈ രീതിയില്‍ ട്വന്റി 20 പ്രചരണം നടത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam