മതപരിവർത്തന നിരോധന ബില്ലിനെതിരെ അഖിലേഷ് യാദവ് 

NOVEMBER 28, 2020, 8:07 PM

ഉത്തർ പ്രദേശ് സർക്കാർ അവതരിപ്പിച്ച മതപരിവർത്തന നിരോധന ഓർഡിനൻസിനെ എതിർത്തതുകൊണ്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. 

ഓർഡിനൻസിനെ താൻ പിന്തുണയ്ക്കുന്നില്ലെന്നും നിയമസഭയിൽ  എതിർക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള നിയമമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിർബന്ധിത മതപരിവർത്തനത്തിന് നിർബന്ധിക്കുന്നവർക്കും നിയമം ലംഘിക്കുന്നവർക്കും 10 വർഷം തടവ് നൽകുന്നതാണ് ബില്ല്. വിവാഹത്തിനായി മാത്രം മതം മാറുന്നതും ഓർഡിനൻസ് എതിർക്കും. വിവാഹത്തിന് ശേഷം മതം മാറാൻ ആഗ്രഹമുണ്ടെങ്കിൽ ഇനിമുതൽ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണം. 

vachakam
vachakam
vachakam

കേന്ദ്രസർക്കാരിന്റെ കർഷകത്തൊഴിലാളി നയങ്ങളിൽ പ്രധിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. 

English summary : Akhilesh Yadav against UP Government's Ordinance 

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam