സിപിഐഎം ഭാരത് ജോഡോ യാത്രയുടെ ഭാഗമായേക്കും

DECEMBER 6, 2022, 6:49 PM

 കൊൽക്കത്ത: ബംഗാളിൽ ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാനുള്ള കോൺഗ്രസിന്റെ ക്ഷണം സ്വീകരിക്കാനാലോചിച്ച് സിപിഐഎം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേവയേണ് സിപിഐഎമ്മിന്റെ മനം മാറ്റം.

'കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന പതിപ്പ് പൂർണ്ണമായും ഒരു പാർട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങൾ അതിൽ പൂർണ്ണമായും പങ്കെടുക്കില്ല.

എന്നാൽ, അവർ ഞങ്ങളെ ക്ഷണിച്ചാൽ, ചിലപ്പോൾ ഞങ്ങൾ അതിൽ ഭാഗമായി കൊണ്ട് മാനസികമായ പിന്തുണ നൽകും', മുതിർന്ന സിപിഐഎം നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലെത്തുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. തൃണമൂലിനും ബിജെപിക്കുമെതിരെ പോരാടാൻ കോൺഗ്രസുമായുള്ള സഖ്യം അത്യാവശ്യവുമാണ്. അതു കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ്, യാത്രയുടെ ഭാഗമാവുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കോൺഗ്രസുമായി വീണ്ടും സഖ്യത്തിലെത്താനുള്ള സാധ്യതയെ കുറിച്ചും ഇടതുപാർട്ടിയിൽ ആലോചനകൾ സജീവമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മും കോൺഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. അന്ന് കോൺഗ്രസ് വലിയ പ്രതിപക്ഷ പാർട്ടിയായി മാറിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടെ സഖ്യം പൊളിയുകയായിരുന്നു.

2021 നിയമസഭ തെരഞ്ഞെടുപ്പോടെ വീണ്ടും ഒന്നിച്ച് മത്സരിച്ചെങ്കിലും നിരാശാജനകമായ ഫലമാണ് ഉണ്ടായത്. എന്തായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ, ഇരുപാർട്ടികളും വീണ്ടും കൈകോർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.


vachakam
vachakam
vachakam


 

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam