ടെക്‌സസ് വോട്ടിങ്ങ് നിയമത്തിന് എതിരെ

MAY 5, 2021, 9:09 AM

ടെക്‌സസിലെ വോട്ടിങ്ങ് നിയമനിർമ്മാണങ്ങൾക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്,180 ൽ പരം ലോക്കൽ ബിസിനസുകളും, സമൂഹ നേതാക്കളും, 50 കോർപ്പറേറ്റുകളും ചേർന്നുള്ള മുന്നണി ആണ്. ഇപ്പോൾ ടെക്‌സസിലെ നിയമനിർമ്മാണത്തിന് പരിഗണിച്ചു വരുന്ന രണ്ടു പ്രധാന വകുപ്പുകളെയാണ് അവർ പ്രധാനമായും എതിർക്കുന്നത്. പോളിങ്ങ് മെഷീനുകെള മാറ്റുന്നത്, മുൻകൂട്ടി വോട്ടു ചെയ്യുന്നത് പരിമിതപ്പെടുത്തുന്നത്,

തിരഞ്ഞെടുപ്പ് നടപടികളിൽ ക്രിമിനൽ കുറ്റം ചുമത്താനുള്ള നീക്കം ഇവയൊക്കെയാണ്. വോട്ടു ചെയ്യാനുള്ള ആഗ്രഹം നശിപ്പിച്ചു കളയുന്ന വിധം, വോട്ടു ചെയ്യുന്നത് തടസ്സപ്പെടുത്തും വിധം, ഉള്ള നിയമങ്ങൾ നമ്മുടെ നല്ല പേരിനെ കളങ്കപ്പെടുത്തും. ജനങ്ങൾ ഇവിടെ വരാൻ തന്നെ മടിക്കും. ബിസിനസുകൾ ഇല്ലാതാകും. ജോലിക്കാർ ഹൂസ്റ്റനിൽ ഇല്ലാതാകും എന്ന് അവർ പ്രതികരിക്കുന്നു.

ശരിയെന്ന കാര്യങ്ങൾക്കു വേണ്ടി നിലപാടെടുക്കുക എന്നത് നല്ല ബിസിനസ് നടത്തുന്നവരുടെ കടമയാണ് എന്ന് അവരുടെ മുന്നണി നേതാക്കൾ പറയുന്നു. രാഷ്ട്രീയക്കാർ, രാഷ്ട്രീയ പാർട്ടികളുടെ കാര്യം മാത്രമായി എല്ലാം കാണുന്നു. ബിസിനസ് നേതാക്കൾക്ക് ഈ വിഷയങ്ങൾ എല്ലാം മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് എന്ന് അവർ പറഞ്ഞു. ജനാധിപത്യം നടപ്പിലാക്കുന്നു എങ്കിൽ മാത്രമേ നല്ല ബിസിനസുകളും നില നിൽക്കുകയുള്ളു.

vachakam
vachakam
vachakam

നൂറു കണക്കിന് കോർപ്പറേറ്റുകളും എതിർപ്പുമായി രംഗത്ത് വന്നു കഴിഞ്ഞ ആഴ്ചകളിൽ. ടെക്‌സസിലെ നിയമ നിർമ്മാതാക്കൾ ആലോചനകൾ നടത്തി വരുന്നു തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് കൂടുതൽ അധികാരം കൊടുക്കാൻ. ക്രിമിനൽ കുറ്റം ചുമത്താനുള്ള പഴുതും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഏർപ്പെടുത്താൻ അവർ ശ്രമിക്കുന്നു. മുൻ പ്രസിഡന്റ് ട്രംപിന്റെ നുണ പ്രചരണങ്ങളായിരുന്നു തിരഞ്ഞെടുപ്പിൽ മോഷണം നടന്നു എന്നതും വോട്ടർ തിരിമറി നടന്നു എന്നും. അത് വിശ്വസിച്ച റിപ്പബ്ലിക്കൻ പാർട്ടിയാണ് സംസ്ഥാനങ്ങളിൽ നിയമനിർമ്മാണങ്ങൾ നടത്തുന്നത്.

Texas leaders, Corporations form coalitions to fight voting restrictions

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam