പുതിയ പോൾ അനുസരിച്ച് 78 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്ക് ട്രംപിനെ 2024 ൽ മത്സരിപ്പിക്കണം

OCTOBER 20, 2021, 8:20 AM

മുൻ പ്രസിഡന്റ് ട്രംപ് വീണ്ടും 2024 ൽ മത്സരിക്കണമെന്ന് റിപ്പബ്ലിക്കൻ വോട്ടർമാർ ആവശ്യപ്പെടുന്നു. പുതിയ സർവ്വേ ഫലം അനുസരിച്ച് ട്രംപിന്റെ പിന്തുണ റിപ്പബ്ലിക്കൻ വോട്ടർമാരിൽ കൂടി. 78 ശതമാനം റിപ്പബ്ലിക്കൻസ് പറയുന്നു ട്രംപിനെ പിന്തുണയ്ക്കുമെന്ന്. മെയ് മാസത്തിൽ 66 ശതമാനം മാത്രമാണ് പിന്തുണ ഉണ്ടായിരുന്നത്. 12 ശതമാനം വർദ്ധന വളരെ കൂടിയ പിന്തുണ ആണ്. ക്വിനി പിയാക് യൂണിവേഴ്‌സിറ്റി ചൊവ്വാഴ്ച പുറത്തു വിട്ട പോളിൽ, രാജ്യവ്യാപകമായി 1342 മുതിർന്നവരോട് അഭിപ്രായം ചോദിച്ചു, ഒക്ടോബർ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ.

റിപ്പബ്ലിക്കൻ പാർട്ടി വോട്ടർമാർ കരുതുന്നു ട്രംപിന് വളരെ പോസിറ്റീവ് സ്വാധീനം അമേരിക്കൻ ജീവിതത്തിലുണ്ടെന്ന്. പാർട്ടിയിൽ പോസിറ്റീവ് സ്വാധീനമുണ്ടെന്ന് 85 ശതമാനം പറയുന്നു. എന്നാൽ ഡെമോക്രാറ്റുകൾ പറയുന്നു, 94 ശതമാനം പേർ ട്രംപിന് നെഗറ്റീവ് സ്വാധീനമാണ് രാഷ്ട്രീയത്തിലുള്ളതെന്ന്. ഇരു പാർട്ടികളിലും ഉൾപ്പെടാത്ത സ്വതന്ത്രർ പറയുന്നു, 46 ശതമാനം പേർ, ട്രംപിന് പാർട്ടിയിൽ പോസിറ്റീവ് സ്വാധീനം ഉണ്ടെന്ന്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ ട്രംപിനുള്ള അംഗീകാരം വളരെ കൂടി 86 ശതമാനത്തിൽ തുടരുന്നു.

ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടു പാർട്ടി സ്ഥാനങ്ങളിൽ കഴിയുന്നവർക്ക്, ട്രംപിന്റെ സ്വാധീനം വർദ്ധിക്കുന്നത് തലവേദന ഉണ്ടാക്കുന്നു. ചൊവ്വാഴ്ച സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനൽ പാർട്ടി അംഗങ്ങളോട് അഭ്യർത്ഥിച്ചു, 2020 ലെ തിരഞ്ഞെടുപ്പ് വിഷയം ചിന്തിച്ചു കൊണ്ടിരിക്കാതെ ഭാവിയെ ക്കുറിച്ച്, മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് ചിന്തിക്കൂ എന്ന്. എന്നാൽ ട്രംപ് ഇപ്പോഴും 2020 ലെ തിരഞ്ഞെടുപ്പ് കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നു.

vachakam
vachakam
vachakam

A new poll found that 78% of Republicans want Trump to run in 2024, which in a 12% increase since May

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam