മത്സരിക്കാൻ പത്മശ്രീ പുരസ്‌കാര ജേതാക്കൾ; രാജ്യസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി 

MAY 29, 2022, 8:32 AM

ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബല്‍ബീര്‍ സിംഗ് സീചെവാളും സംരംഭകനായ വിക്രംജിത് സിംഗ് സാഹ്‌നിയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള എഎപി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

പത്മശ്രീ പുരസ്‌കാര ജേതാക്കളാണ് ഇരു സ്ഥാനാര്‍ത്ഥികളെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനാണ് പ്രഖ്യാപിച്ചത്. 'പത്മശ്രീ പുരസ്‌കാര ജേതാക്കളായ രണ്ട് പേരെ ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്യുന്നതായി അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഒരാള്‍ പരിസ്ഥിതി സ്‌നേഹി പത്മശ്രീ സന്ത് ബല്‍ബീര്‍ സിംഗ് സീചെവാള്‍, മറ്റൊരാളും പത്മശ്രീ ജേതാവാണ്, വിക്രംജിത് സിംഗ് സാഹ്നി. രണ്ടുപേര്‍ക്കും എന്റെ ആശംസകള്‍' ഭഗവന്ത് സിങ് മാന്‍ ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംബികാ സോണി, ശിരോമണി അകാലിദളിന്റെ ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍ എന്നിവരുള്‍പ്പെടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കാലാവധി ജൂലൈ 4 ന് അവസാനിക്കും. ജൂണ്‍ 10നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam