എന്റെ വാക്കുകൾ കുറിച്ച് വച്ചോ; ഏകനാഥ് ഷിൻഡെ സർക്കാർ ഉടൻ തകർന്നടിയും

JULY 24, 2022, 12:08 PM

പൈത്താൻ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ തകരുമെന്നും മഹാരാഷ്ട്രയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും ശിവസേന നേതാവ് ആദിത്യ താക്കറെ. തന്റെ 'ശിവ സംവാദ് യാത്ര' എന്ന പ്രചാരണത്തിന്റെ മൂന്നാം ദിവസം  പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉദ്ധവ് താക്കറെയെ തകർത്ത് അധികാരത്തിലെത്തിയ ഷിൻഡെ സർക്കാർ അധികം നാൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. ഷിൻഡെ സർക്കാർ ഉടൻ തന്നെ തെരഞ്ഞടുപ്പ് അഭിമുഖീകരിക്കേണ്ടി വരും. ഉദ്ധവ് താക്കറെ തന്റെ എം‌എൽ‌എമാരെയും എം‌പിമാരെയും ഒതുക്കാറില്ല.

ഇതാണ് മറ്റുള്ളവരുടെ കണ്ണിൽ അദ്ദേഹത്തിന്റെ ഒരേയൊരു തെറ്റ്. പാർട്ടി അം​ഗങ്ങളെ വിശ്വസിച്ചില്ലെങ്കിൽ മറ്റ് ആരെയാണ് ഞങ്ങൾ വിശ്വസിക്കേണ്ടത്. വിമത നീക്കം നടത്തിയ എംഎൽമാർ തിരിച്ചു വന്നാൽ സ്വീകരിക്കും', ആദിത്യ താക്കറെ പറഞ്ഞു.

vachakam
vachakam
vachakam

മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗം ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദിത്യ താക്കറെ ശിവസംവാദ് യാത്ര നടത്തുന്നത്.

'ഉദ്ധവ് താക്കറെക്ക് സുഖമില്ലാതിരുന്ന സമയത്ത് ആദിത്യ താക്കറെ ശരിയായി പാർട്ടി യോഗങ്ങൾ നടത്തിയിരുന്നെങ്കിൽ, ശിവസേനയ്ക്കുള്ളിൽ ഒരു വിമത പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ല', വിമത പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഗുലാബ്രൗ പാട്ടീൽ നേരത്തെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഇതിനിടയിൽ, ശിവസേനയും ബിജെപിയും കൈകോർത്താണ് മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയതെന്നും ഇരുവിഭാഗങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ സൂചനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീഡിയോ പുറത്തു വന്നിരുന്നു. ശിവസേനയില്‍ വിമത നീക്കത്തിന് തുടക്കമിട്ട ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് കഠിന ഹൃദയത്തോടെയാണെന്നാണ് വീഡിയോയില്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നുമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam