ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ്ധന്‍കർ ആരാണ്? നിങ്ങളറിയാത്ത 5 കാര്യങ്ങൾ

AUGUST 7, 2022, 4:25 PM

ന്യൂഡൽഹി: പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി. 

  1. 1951-ൽ രാജസ്ഥാനിലെ  ചെറിയ ഗ്രാമമായ കിത്താനയിൽ ഒരു കർഷക കുടുംബത്തിലാണ് ജഗ്ദീപ് ധൻഖർ  ജനിച്ചത്.  ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ നി​ന്ന് പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം സ്കോ​ള​ർ​ഷി​പ്പോ​ടെ സൈ​നി​ക് സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി. 
  2. രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ലും സു​പ്രീംകോ​ട​തി​യി​ലും പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന ജഗ്ദീപ്​ ധൻഖർ കേ​ന്ദ്ര​മ​ന്ത്രി​യാ​യ അ​തേ വ​ർ​ഷ​മാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ത്. 
  3. 1989-91 കാലഘട്ടത്തില്‍ രാജസ്ഥാനിലെ ജുഹുന്‍ജുനു മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രതിനിധിയായി ലോക്‌സ‌ഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1993-ല്‍ രാജസ്ഥാനിലെ കിഷന്‍ഗണ്ഡ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാന്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.
  4. പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. എന്നാൽ രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ മുന്നേറ്റത്തോടെ അദ്ദേഹം ബിജെപിയിലേക്ക് മാറി.
  5. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി ശ്രീ ധൻഖർ നിയമിതനായി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള പരസ്യപോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ധന്‍കര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam