22 എംഎല്‍എമാരും 9 എംപിമാരും അസംതൃപ്തര്‍; ഷിന്‍ഡെ ക്യാംപ് വിടും: സാമ്‌ന

MAY 30, 2023, 2:48 PM

മുംബൈ: ഷിന്‍ഡെ വിഭാഗം ശിവസേനയിലെ 22 എംഎല്‍എമാരും 9 എംപിമാരും ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ അസംതൃപ്തരാണെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ മുഖപത്രമായ സാമ്‌ന. ഇവര്‍ ഷിന്‍ഡെ ക്യാംപ് വിടാന്‍ തയാറെടുക്കുകയാണെന്നും സാമ്‌ന അവകാശപ്പെട്ടു. 

ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ ഉദ്ധവ് വിഭാഗവുമായി സമ്പര്‍ക്കത്തിലാണെന്നും തങ്ങളുടെ മണ്ഡലങ്ങളിലെ വികസന രാഹിത്യത്തില്‍ മനംമടുത്ത് പക്ഷം മാറാന്‍ സന്നദ്ധരാണെന്നും ഉദ്ധവ് വിഭാഗം എംപിയായ വിനായക് റൗത് പറഞ്ഞു. 

മുതിര്‍ന്ന നേതാവ് ഗജാനന്‍ കിര്‍തികര്‍ അടക്കമുള്ളവര്‍ കടുത്ത അസംതൃപ്തിയിലാണെന്ന് സാമ്‌ന ചൂണ്ടിക്കാട്ടുന്നു. 'ഞങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. അത് നടക്കുന്നതായി കാണുന്നില്ല,' കിര്‍തികര്‍ പരസ്യമായി പ്രകസ്താവിച്ചിരുന്നു. 

vachakam
vachakam
vachakam

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ബിജെപിയും ഷിന്‍ഡെ വിഭാഗവും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 13 എംപിമാരുള്ള ഷിന്‍ഡെ വിഭാഗത്തിന് 7 സീറ്റുകള്‍ മാത്രമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നാണ് ഉദ്ധവ് വിഭാഗം പറയുന്നത്. 22 സീറ്റുകളില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് കിര്‍തികര്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam