തമിഴ് ഗാനരചയിതാവ് പിറൈസൂടൻ അന്തരിച്ചു

OCTOBER 10, 2021, 3:18 PM

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ പിറൈസൂടൻ (65) അന്തരിച്ചു. 1985ൽ ചിറൈ എന്ന ചിത്രത്തിലൂടെ തമിഴിൽ ഗാനരചയിതാവായി അരങ്ങേറി. 400ലധികം സിനിമകളിലായി 1400 ഓളം പാട്ടുകളും 500 ലധികം ഭക്തിഗാനങ്ങളും രചിച്ചു. ടി.വി സീരിയലുകൾക്കായി 100ഓളം ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഇളയരാജ  പിറൈസൂടൻ കൂട്ടുകെട്ട് 80കളിൽ ഏറെ പ്രശസ്തമായിരുന്നു. 

എം.എസ്.വിശ്വനാഥൻ, ഇളയരാജ, ദേവ, എ.ആർ.റഹ്മാൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. എൻ രാസാവിൻ മനസിലേ (1991), തായകം (1996), നീയും നാനും (2010) എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് മൂന്നുതവണ തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

രാജാധി രാജയിലെ മീനമ്മ മീനമ്മ, ക്യാപ്ടൻ പ്രഭാകരനിലെ ആട്ടമാ തോട്ടമാ, അമരനിലെ വേതാള പോട്ട ഷോകുള, സ്റ്റാറിലെ രസിഗ രസിഗ എന്നിവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്. ജയ്ക്കിറ കുതിരയാണ് അവസാന ചിത്രം.

vachakam
vachakam
vachakam

35 വർഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്ന പിറൈസൂടൻ നിരവധി കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീതസംവിധായകൻ ദയ പിറൈസൂടൻ ഉൾപ്പെടെ രണ്ട് മക്കളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചിച്ചു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam