ഫാഷൻ സുധാകരൻ പിള്ള അന്തരിച്ചു

JULY 3, 2021, 2:47 PM

കൊല്ലത്തെ പ്രമുഖ വ്യവസായിയും ചിന്നക്കടയിലെ ഫാഷൻ ജുവലറി, ഫാഷൻ ടെക്സ്റ്റൈൽസ് ഉടമയുമായ പി.കെ. സുധാകരൻ പിള്ള(76) നിര്യാതനായി. ഇന്ന്(July 3)രാവിലെ പുന്തലത്താഴത്ത് ആനന്ദഭവൻ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. 

വ്യാപാര മേഖലയ്ക്ക് പുറമേ പതിറ്റാണ്ടുകളായി കൊല്ലത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവസാന്നിദ്ധ്യമായിരുന്നു ഫാഷൻ സുധാകരൻ പിള്ളയെന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം. 

കൊല്ലത്തെ ചിന്മയ മിഷൻ ട്രസ്റ്റ് അംഗം, ചിന്മയ മിഷൻ ട്രസ്റ്റ് പ്രസിഡന്റ്, കഥകളി ക്ളബ്ബ് - പബ്ളിക്ക് ലൈബ്രറി ഭരണ സമിതിയംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ് ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.

vachakam
vachakam
vachakam

കൊല്ലം നഗരത്തിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്കും മലയാളത്തിന് നൂറ് ശതമാനം മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കും ഫാഷൻ ജുവലറിയുടെ പേരിൽ പതിറ്റാണ്ടുകളായി പി.കെ.സുധാകരൻപിള്ള സ്വർണമെഡൽ സമ്മാനിച്ചിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam