പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

NOVEMBER 21, 2020, 7:13 PM

കൂത്തുപറമ്പ്: മമ്പറത്തിനടുത്ത മൈലുള്ളി കുന്നത്തുപാറയിൽ ഓടക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അജൽനാഥ് (16), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.

നവംബർ 21ന് രാവിലെ പത്തരയോടെ പുഴയിൽ കുളിക്കവേ അജൽനാഥ് വെള്ളത്തിൽ മുങ്ങുന്നതു കണ്ട് രക്ഷപ്പെടുത്തുന്നതിനിടയിലാണ് ആദിത്യനും അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

മൈലുള്ളി മെട്ടയിലെ മീത്തലേ കേളോത്തു വീട്ടിൽ റീത്തയുടെയും പരേതനായ രവീന്ദ്രന്റെയും മകനാണ് അജൽനാഥ്. സഹോദരൻ അമൽനാഥ്. കുഴിയിൽപീടികയിലെ എൻ.കെ. ജയന്റെയും ഗീതയുടെയും മകനാണ് ആദിത്യൻ. സഹോദരൻ: ആഗ്‌നേയ്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS