മുതിർന്ന അകാലി നേതാവ് ടോട്ട സിംഗ് നിര്യാതനായി

MAY 22, 2022, 12:25 PM

അമൃത്സർ: മുതിർന്ന ശിരോമണി അകാലി ദൾ നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ടോട്ട സിംഗ് (81) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പഞ്ചാബിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 1997ൽ തന്റെ ജന്മദേശമായ മോഗയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അകാലി സർക്കാർ അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ദളിന്റെ വൈസ് പ്രസിഡന്റ്, കോർ കമ്മിറ്റി അംഗം, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002ൽ മോഗയിൽ വീണ്ടും വിജയിച്ചു. 2007ൽ പരാജയപ്പെട്ടു.

ധരംകോട്ടിൽ നിന്ന് 2012ൽ നിയമസഭയിൽ എത്തിയ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി.  2017ലും ഈ വർഷവും അദ്ദേഹം പരാജയപ്പെട്ടു. സംസ്‌കാരം 24ന് മോഗയിൽ നടക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് സിംഗ് മാൻ, അകാലി ദൾ നേതാവ് സുഖ്വീർ സിംഗ് ബാദൽ എന്നിവരടക്കം അനുശോചനം അറിയിച്ചു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam