സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

OCTOBER 11, 2021, 11:43 AM

തിരുവനന്തപുരം: അമൃത ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (46)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സൂര്യ ടിവിയിലൂടെ ദൃശ്യ മാദ്ധ്യമ രംഗത്ത് എത്തിയ സന്തോഷ് അഞ്ചുവർഷം മുൻപാണ് അമൃത ടിവി വാർത്താ വിഭാഗത്തിൽ എത്തിയത്

കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ-വത്സല ദമ്പതികളുടെ മകനാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ, നാലാം ക്ലാസ് വിദ്യാർത്ഥി പാർവതി എന്നിവരാണ് മക്കൾ.

സന്തോഷിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി , മുഹമ്മദ് റിയാസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam