റിട്ട. എസ്.പി സി. രാജഗോപാൽ നിര്യാതനായി

AUGUST 22, 2022, 11:45 AM

തിരുവനന്തപുരം: കവടിയാർ ജവഹർ നഗർ ബി.എൻ.ആർ.എ 8 പദ്മയിൽ റിട്ട. എസ്.പി സി. രാജഗോപാൽ (69) നിര്യാതനായി. രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1973ൽ എസ്.ഐയായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം വിവിധ ജില്ലകളിൽ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2008ൽ ഐ.പി.എസ് ലഭിച്ച രാജഗോപാൽ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ, പോലീസ് ആസ്ഥാനത്തെ പബ്‌ളിക്ക് ഗ്രിവൻസ് വിഭാഗം എ.ഐ.ജി, എൻ.ആർ.ഐ സെൽ എസ്.പി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊല്ലം റൂറൽ പോലീസ് ജില്ല രൂപീകരിച്ചപ്പോൾ ഇദ്ദേഹമായിരുന്നു ആദ്യ എസ്.പി. പിന്നീട് കോട്ടയം എസ്.പിയായി സേവനം അനുഷ്ഠിക്കവേ 2013ലാണ് 40 വർഷത്തെ പോലീസ് സേവനത്തിൽ നിന്ന് വിരമിച്ചത്.

ഭാര്യ: പത്മ. മക്കൾ: പ്രിയ, ലക്ഷ്മി (ഇരുവരും സോഫ്‌ട്വെയർ എൻജിയർ, അമേരിക്ക). മരുമക്കൾ: പ്രശാന്ത്, സച്ചിൻ (ഇരുവരും അമേരിക്കയിൽ). ഇന്ന് (ആഗസ്റ്റ് 22) രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam