മുതിർന്ന ആർ.എസ്.പി നേതാവ് കെ. അബ്ദുൾ ഖാദർ നിര്യാതനായി

SEPTEMBER 28, 2021, 12:29 PM

കണ്ണൂർ: മുതിർന്ന ആർ.എസ്.പി. നേതാവ് കെ. അബ്ദുൾ ഖാദർ (95) നിര്യാതനായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 1974ൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർക്കെതിരെ ഇരിക്കൂറിലും 1977ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂത്തുപറമ്പിലും മത്സരിച്ചിട്ടുണ്ട്.

ആർ.എസ്.പി ഇടതുപക്ഷത്തെത്തിയപ്പോൾ 1980ൽ കൽപറ്റയിലും സ്ഥാനാർത്ഥിയായി. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗവും സർ സയ്യിദ് കോളേജ് മാനേജിംഗ് കമ്മിറ്റിയായ സി.ഡി.എം.ഇയുടെ പ്രസിഡന്റുമാണ്. കെ.എസ്.എഫ്.ഇ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് എന്നിവയുടെ ചെയർമാനായിരുന്നു.

കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ, മലബാർ മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.

vachakam
vachakam
vachakam

ഫാത്തിമയാണ് ഭാര്യ. ഫറാത്ത്, ഫെബീ എന്നിവർ മക്കളാണ്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam