ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷിനെ  കൊലപ്പെടുത്തി

FEBRUARY 23, 2021, 10:51 AM

ചെന്നൈ: ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷിനെ   കൊലപ്പെടുത്തി.അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ വീണതോടെയാണ് നടുക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ്(34 )ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.

കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകൾ പ്രദേശത്തെ ഗുണ്ടാസംഘത്തിൽ സജീവ അംഗമായ രാജേഷിന്റെ പേരിലുണ്ട്.

vachakam
vachakam
vachakam

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെയിൽ ചേരുകയായിരുന്നു. എന്നാൽ കൊലപാതകത്തിനു പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam