ഡാളസ്: ഈസ്റ്റർ ദിനത്തിൽ ഡാളസ് റോക്വാൾ ലേക്ക് ഹബാർഡിൽ ഉണ്ടായ ബോട്ട് അപകടത്തിൽ മരിച്ച ബിജു ഏബ്രഹാമിന്റെ (49) പൊതുദർശനം ഏപ്രിൽ 21നു (വ്യാഴം) വൈകുന്നേരം ആറു മുതൽ എട്ടു വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ.
കരോൾട്ടൻ സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് പരേതൻ. രാമമംഗലം താനുവേലിൽ ഏബ്രഹാം വത്സമ്മ ദമ്പതികളുടെ മകനാണ് ബിജു. ഭാര്യ: സവിത രാമമംഗലം പുല്യാട്ടുകുഴിയിൽ കുടുംബാംഗം. മക്കൾ:ഡിലൻ, എയ്ഡൻ, റയാൻ. ബിന്ദു (ഡാളസ്) ഏക സഹോദരിയാണ്.
സംസ്കാരം 22നു (വെള്ളി) രാവിലെ 10നു സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം കോപ്പേൽ റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1