പ്രസന്നാ സുരേന്ദ്രൻ അന്തരിച്ചു

JULY 14, 2021, 2:55 PM

ചലചിത്ര നടിയും സാമൂഹിക പ്രവര്‍ത്തകയും  ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിതാ ചെയർപേഴ്സണുമായിരുന്ന പ്രസന്നാ സുരേന്ദ്രൻ (63)അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 

തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.മുൻകാല നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

തിമിരം എന്ന ചിത്രം ഈയിടെ ഒ.ടി.ടി. വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബർമുഡയാണ് അവസാനം അഭിനയിച്ച ചിത്രം.കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ സംസ്ഥാന വനിത ചെയർപേഴ്സണായും പ്രവർത്തിച്ചു വരികയായിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam