പാറശ്ശാല ബി  പൊന്നമ്മാൾ അന്തരിച്ചു.

JUNE 22, 2021, 3:07 PM

പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പാറശ്ശാല ബി  പൊന്നമ്മാൾ(96) അന്തരിച്ചു.ഇന്ന് (June 22)ഉച്ചയ്‌ക്ക് 1.10 ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 

പാറശാല ഗ്രാമത്തില്‍ ഹെഡ്‌മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ല്‍ ജനിച്ച പൊന്നമ്മാളിനെ നാല് വർഷം മുമ്പ് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ പത്മശ്രീ തേടിയെത്തിയിരുന്നു.

കേരളത്തിലെ അതിപ്രഗത്ഭരായ സംഗീതജ്ഞരുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അതിലെ പ്രമുഖമായ ഒരു പേര് ശ്രീമതി പാറശ്ശാല പൊന്നമ്മാള്‍ എന്നായിരിക്കും. 

vachakam
vachakam
vachakam

കര്‍ണ്ണാടക സംഗീതത്തിലെ ഇതിഹാസമായിരുന്ന ശ്രീമതി. എം. എസ്. സുബ്ബലക്ഷ്മിയുടെ അനശ്വര സംഗീതത്തിന്റെ മാസ്മര വലയത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അകപ്പെട്ടു പോയ പൊന്നമ്മാളിന് തന്നിലെ പ്രതിഭയെ ഒന്നു മിനുക്കിയെടുക്കാന്‍ അല്പകാലം മാത്രമേ വേണ്ടി വന്നുള്ളു.

 പൊന്നമ്മാളിനെ നന്നെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ചത്  പരമുപിള്ള ഭാഗവതരായിരുന്നു. 

രാമസ്വാമി ഭാഗവതരുടെ ശിക്ഷണം കൂടി ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച പൊന്നമ്മാളിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകളെ സംഗീത ലോകത്തു തന്നെ തുടരുവാന്‍ അനുവദിക്കുകയാണുണ്ടായത്. 

vachakam
vachakam
vachakam

1952 -ല്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ അദ്ധ്യാപികയായി ചേരുമ്പോള്‍ ആ പദവിയിലെ പ്രഥമ വനിത എന്ന യശസ്സിനും കൂടി അവര്‍ അര്‍ഹയാവുകയായിരുന്നു

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam