പാക് ഗായിക നയ്യാര നൂർ നിര്യാതയായി

AUGUST 22, 2022, 11:49 AM

കറാച്ചി: പ്രശസ്ത പാക് ഗായികയും ഇന്ത്യൻ വംശജയുമായ നയ്യാര നൂർ (71) നിര്യാതയായി. മെലഡി ക്വീൻ എന്നറിയപ്പെട്ടിരുന്ന നയ്യാര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കറാച്ചിയിൽ ചികിത്സയിലായിരുന്നു. 1950 നവംബർ 3ന് ഇന്ത്യയിലെ അസാമിലാണ് നയ്യാരയുടെ ജനനം.
ഏഴ് വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് കുടിയേറി. ചെറുപ്പത്തിൽ നടിയും ഗായികയുമായ കാനൻ ദേവിയുടെ ഭജനുകളും ബീഗം അക്തറിന്റെ ഗസലുകളും കേട്ട് സംഗീതത്തിൽ ആകൃഷ്ടയായി.

കോളേജ് പഠനകാലത്ത് യൂണിവേഴ്‌സിറ്റി റേഡിയോ പരിപാടികളിൽ നയ്യാരയുടെ പാട്ടുകൾ സജീവമായി. 1971ൽ ടെലിവിഷൻ സീരിയലുകൾക്ക് വേണ്ടി പാടാൻ തുടങ്ങി. ക്രമേണ സിനിമയിലെത്തി. പൊതുവേദിയിൽ ഗസലുകൾ അവതരിപ്പിച്ചു.

2006ൽ പ്രൈഡ് ഒഫ് പെർഫോമൻസ് അവാർഡ് നൽകി പാകിസ്ഥാൻ നയ്യാരയെ ആദരിച്ചു. ' ബുൾബുൾ  ഇ  പാകിസ്ഥാൻ' എന്ന വിശേഷണവും നയ്യാരയ്ക്ക് ലഭിച്ചു. 2012 മുതൽ സംഗീത രംഗത്ത് സജീവമല്ലായിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. നടൻ ഷെഹ്ര്യാർ സെയ്ദി ഭർത്താവാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam