ഷുട്ടിംഗിനിടെ നടൻ കുഴഞ്ഞു വീണു മരിച്ചു

SEPTEMBER 14, 2020, 4:29 PM

കൊച്ചി: കൊച്ചിൻ കൊളാഷ് എന്ന മരടിലെ നാടക ക്ലബ്ബിന്റെ മുഖ്യ അവതാരകനും യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെ നടനും ഡബ്ബിംഗ് കാലാകാരനുമായ പ്രബീഷ് ചക്കാലയ്ക്കൽ (44) കുഴഞ്ഞു വീണു മരിച്ചു. അനവധി ടെലിഫിലിമുകളിലും സിനിമകൾക്കും ശബ്ദം നൽകുകയും അനവധി വർഷങ്ങളായി മരടിലെ നിറസാന്നിദ്ധ്യമായിരുന്നു പ്രബീഷ്. കലാരംഗത്തും സാമൂഹ്യപ്രവർത്തന രംഗങ്ങളിലും പ്രബീഷ് മുന്നിലുണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് കൊച്ചിയിലെ കുണ്ടന്നൂർ ബണ്ട് റോഡിൽ ചിത്രീകരണത്തിനിടെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ സുജിത്തിനോട് നാക്ക് കുഴയുന്നതായും കുറച്ച് വെള്ളം വേണ്ടമെന്ന് പറഞ്ഞു. വെള്ളം കുടിച്ചയുടൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രബീഷിന്റെ നേതൃത്വത്തിലായിരുന്നു കുണ്ടന്നൂർക്കാരൻ എന്ന കൂട്ടായ്മ.ഓണക്കാലത്ത് കൊച്ചിൻ കൊളാഷിനായി വിവിധ ഓൺലൈൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കുംഫു മാസ്റ്റർ എന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ കഥാപത്രത്തിന് ശബ്ദം നൽകിയിരുന്നു. ജെ.എസ്.ഡബ്ല്യു. സിമന്റ്‌സിലെ ഉദ്യോഗസ്ഥനാണ്.പിതാവ്: ചക്കായ്ക്കൽ സി.പി.ജോസഫ്. അമ്മ: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam