ആന്റണി നിരപ്പേലച്ചന്റെ ദേഹവിയോഗത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് അനുശോചിച്ചു.

JULY 22, 2021, 4:04 AM


ഷിക്കാഗോ: 1990 മുതൽ 2001 വരെ ഹ്യൂസ്റ്റൺ സിറോ മലബാർ മിഷൻ ഡയറക്ടർ ആയിരുന്ന റെവ ഫാദർ ആന്റണി നിരപ്പേൽ (85) നിര്യതനായി സംസ്കാരം ജൂലൈ 21 -ന് നടന്നു.

അച്ഛന്റെ നിസ്വാർത്ഥമായ സേവനങ്ങൾമൂലം ഹൂസ്റ്റൺ സിറോമലബർ മിഷൻ വിസ്വാസികൾ വിശ്വാസത്തിൽ വളർന്ന്,  ഇന്ന് അമേരിക്കയിലെ സിറോമലാബർ രൂപതയായ സെയിന്റ്  തോമസ് സിറോമലബാർ കാത്തലിക് രൂപതയുടെ സെയിന്റ്  തോമസ് സിറോമലബാർ കാത്തലിക് ഫൊറാന ഇടവകയായി പ്രവർത്തിക്കുന്നു എന്ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് അനുസ്മരിച്ചു.

ഷിക്കാഗോ സിറോമലാബർ രൂപതയും പ്രതേകിച്ചും ഹ്യൂസ്റ്റൺ  സെയിന്റ്  തോമസ് സിറോമലബാർ കാത്തലിക് ഫൊറാന ഇടവകയും അച്ഛന്റെ നിര്യാണത്തിൽ ദുഃഖിക്കുകയും ആല്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അങ്ങാടിയത്ത് പിതാവ് അറിയിച്ചു.

അച്ഛന്റെ ഇപ്പോഴത്തെ രൂപതയായ കാഞ്ഞിരപ്പള്ളി രൂപതക്കും, പിതാക്കന്മാർക്കും, ഉപരിയായി കുടുംബാഗങ്ങൾക്കും അനുശോചനവും പ്രാര്ഥനയും നേരുന്നു എന്ന് ഷിക്കാഗോ സിറോമലബർ രൂപതയുടെ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് അറിയിച്ചു.
  

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam