എൻ.കെ മുഹമ്മദ് മൗലവി അന്തരിച്ചു

JUNE 21, 2021, 1:20 PM

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് എൻ.കെ മുഹമ്മദ് മൗലവി(90) അന്തരിച്ചു. അറിയപ്പെടുന്ന മുഫ്തിയും ഗ്രന്ഥകാരനും നുസ്രത്തുൽ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂർ ജാമിഅ: വഹബിയ്യയുടെ ചാൻസിലറുമാണ്. 1931 സെപ്തംബർ 21ന് നടുവത്ത് കളത്തിൽ സെയ്താലിയുടെയും ആയിശുമ്മയുടെയും മകനായി ജനനം.

1960 മുതൽ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവിൽ മുദരിസായിരുന്നു. 1964 മുതൽ പരപ്പനങ്ങാടി വലിയ ജുമാഅത്തു പള്ളിയിൽ സ്വദ്ർ മുദരിസാണ്. അവിഭക്ത സമസ്തയിൽ 1962 മുതൽ കേന്ദ്ര മുഷാവറ അംഗമായിരുന്നു. 1967 മുതൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ മുഷാവറ മെമ്പറും ഫത്‌വാ സമിതി അദ്ധ്യക്ഷനുമായിരുന്നു.

2000 മുതൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പാലേം പടിയൻ കാപ്പാട്ട് മൈമൂന ഹജ്ജുമ്മയാണ് (ഇരുമ്പുഴി). മക്കൾ: അബ്ദുന്നാസിർ വഹബി, ഹുസൈൻ വഹബി, കുഞ്ഞുമൊയ്തീൻ വഹബി, റുഖയ്യ, ഖദീജ.

vachakam
vachakam
vachakam

മരുമക്കൾ: പരേതനായ പുല്ലൂർ അബ്ദുറഹീംബാഖവി, മുഹമ്മദ് ബാഖവി (തിരുവനന്തപുരം). ഇന്ന് (ജൂൺ 21ന് )രാവിലെ 10ന് കടൂപുറം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളിലെ ഓൺലൈൻ ക്ലാസുകൾ ഇന്ന് അവധിയായിരിക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam