എം.എം. അബ്ദുൾ റഹിമാൻ നിര്യാതനായി

APRIL 24, 2022, 1:32 PM

ആലുവ: റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനും കേരള ഒളിമ്പിക് അസോസിയേഷന്റെയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും മുൻ പ്രസിഡന്റുമായ മുണ്ടപ്പിള്ളി വീട്ടിൽ എം.എം. അബ്ദുൾ റഹിമാൻ (86) നിര്യാതനായി.

കൊച്ചിൻ സർവീസ് കോഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ്, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി അംഗം, കേരള കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ സെക്രട്ടറി, ക്രസന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, അൽ അമീൻ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ എക്‌സിക്യുട്ടീവ് അംഗമാണ്.

ഭാര്യ: തൃശൂർ വലപ്പാട് പറമ്പത്ത് കണ്ടിവീട്ടിൽ പി.എം. സൈനബ. മക്കൾ: ഡോ. സബിത അൻസാരി (അൻസാരിസ് മെഡ് കെയർ, കണ്ണൂർ), ഹാരിസ് റഹ്മാൻ (ഡയറക്ടർ  പ്രൊഡക്ഷൻ, ടാറ്റ കൺസ്യൂമർ പ്രൊഡ്ര്രക്‌സ് ലിമിറ്റഡ്, ബംഗളൂരു), ബേനസീർ സൈനബ് റഹിമാൻ (യൂണിവേഴ്‌സിറ്റി ഓഫ് വാർവിക്ക്, യു.കെ), ഡോ. ഷെഫീക്ക് റഹ്മാൻ (കാർഡിയോളജിസ്റ്റ്, റിനൈ മെഡിസിറ്റി, കൊച്ചി).

vachakam
vachakam
vachakam

മരുമക്കൾ: പരേതനായ ഡോ. എസ്.വി. അൻസാരി (അൻസാരിസ് മെഡ് കെയർ, കണ്ണൂർ), ജെസീന ഹാരിസ് (ഹിൽട്ടൺ ഹൈസ്‌കൂൾ, ബംഗളൂരു), ആഷിക്ക് പനക്കാട്ട് (ഡയറക്ടർ ഡിജിറ്റൽ ഈറ്റൺ, യു.കെ), തസ്‌നി ഷെഫീക്ക്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam