മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.എൻ.വിജയൻ നിര്യാതനായി

SEPTEMBER 18, 2022, 12:33 PM

കോഴിക്കോട്: മുതിർന്ന മാനസികാരോഗ്യ ചികിത്സാ വിദഗ്ദ്ധനും രണ്ടുപതിറ്റാണ്ട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടുമായിരുന്ന ഡോ.എൻ.വിജയൻ (93) നിര്യാതനായി. കൊല്ലം കണ്ടച്ചിറയിലാണ് ജനിച്ചതെങ്കിലും 50 വർഷമായി കോഴിക്കോടാണ് താമസം.

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും ഇംഗ്ലണ്ടിൽ നിന്ന് മാനസികാരോഗ്യ ചികിത്സയിൽ ബിരുദാനന്തര ബിരുദവും നേടി. 1972ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു.1986ൽ വകുപ്പ് മേധാവിയും പ്രൊഫസറുമായി വിരമിച്ചു.

വിരമിച്ച ശേഷവും എമിറേറ്റസ് പ്രൊഫസറായി തുടർന്നു. ആതുര സേവനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും അടുത്ത കാലം വരെ സജീവമായിരുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് , ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കേരള ഹൈക്കോടതിയിലെ ആദ്യ ഈഴവ ജഡ്ജിയായിരുന്ന പരേതനായ എൻ.കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ.

മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അമ്മാവനാണ്. മക്കൾ: ഡോ.റോയ് വിജയൻ, രാജേഷ് വിജയൻ, റാണി.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam