എം. ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

AUGUST 23, 2022, 12:18 PM

തിരുവനന്തപുരം: കവി അയ്യപ്പപ്പണിക്കരുടെ സഹോദരിയും എഴുത്തുകാരിയുമായ പാപ്പനംകോട് വിശ്വംഭരൻ റോഡ് 'മണിയങ്കരത്തോപ്പ്' കാവാലം വീട്ടിൽ എം. ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. കന്യാകുമാരി ദേവസ്വത്തിന് കീഴിലുള്ള കുഴിത്തുറ ശ്രീദേവി കുമാരി വിമൻസ് കോളേജ് പ്രിൻസിപ്പലായിരുന്നു.

തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ്, സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജുകളിൽ നിന്ന് ഉപരിപഠം. 'നിറവേറിയ വാഗ്ദാനം, അയ്യപ്പപ്പണിക്കർ എന്റെ കൊച്ചേട്ടൻ' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. അയ്യപ്പപ്പണിക്കരുടെ പതിനാറാം ചരമവാർഷികത്തലേന്നാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ അന്ത്യം

 ആലപ്പുഴ കാവാലം ഓലിക്കൽ മീനാക്ഷിയമ്മയും പെരിയമന നാരായണൻ നമ്പൂതിരിയുമാണ് മാതാപിതാക്കൾ. പരേതനായ കെ. ബി. നായരാണ് ഭർത്താവ്.

vachakam
vachakam
vachakam

മക്കൾ: ഡോ.ആനന്ദ് കെ.ബി (റിട്ട.പ്രൊഫസർ, വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം), ബി. അമൃത് ലാൽ (ഡെപ്യൂട്ടി എഡിറ്റർ, ഇന്ത്യൻ എക്‌സ്പ്രസ്, ന്യൂഡൽഹി). മരുമക്കൾ: ശ്രീജ പി.എം (സീനിയർ മാനേജർ, ഐ.ഒ.ബി ചാറോട്ടുകോണം), സിന്ധു വി. നായർ.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam