ഷൂട്ടിംഗ് ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

OCTOBER 23, 2021, 10:28 AM

കളമശേരി: റാഫി സംവിധാനം ചെയ്യുന്നു ദിലീപ് നായകനായ 'വോയ്‌സ് ഒഫ് സത്യനാഥ'നിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റ് തൃപ്പൂണിത്തുറ ഇരുമ്പനം പാറക്കടവിൽ വീട്ടിൽ പി.ആർ. സതീശൻ (63) കുഴഞ്ഞുവീണു മരിച്ചു. ഏലൂർ ഫാക്ട് സെൻട്രൽ യു.പി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

കുഴഞ്ഞുവീണ സതീശനെ ഉടനെ മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ നടത്തിയ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവാണെന്നും തെളിഞ്ഞു.

അസ്വസ്ഥനായാണ് ലൊക്കേഷനിൽ സതീശൻ എത്തിയതെന്ന് സഹപ്രവർത്തകനായ സജീവൻ പറഞ്ഞു. ഇരുവരും കോസ്റ്റ്യൂം റൂമിലിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. കൂടുതൽ അവശനായപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ഷൂട്ടിംഗ് നിർത്തിവെച്ചു. സിനിമയിൽ റോളുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിരുന്നില്ല.

vachakam
vachakam
vachakam

റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് സതീശൻ. ഭാര്യ: ഓമന. മക്കൾ: വൈശാഖ് (കേരള പൊലീസ് ), അക്ഷയ്. മരുമക്കൾ: മൃദുല ,അമിത.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam