റ്റാമ്പായിൽ (ഫ്ലോറിഡ) അച്ഛനും 3 വയസുള്ള കുട്ടിയും തിരമാലയിൽ പെട്ട് വെള്ളിയാഴ്ച (ജൂൺ 11-ന്)  വൈകുന്നേരംമരിച്ചു

JUNE 13, 2021, 4:42 PM


ഫ്ലോറിഡയിലെ റ്റാമ്പായിൽ അച്ഛനും 3 വയസുള്ള കുട്ടിയും കടൽ തീരത്ത് തിരമാലയിൽ പെട്ട് മരിച്ചു. അപ്പോളോ ബീച്ചിൽ വെച്ചാരുന്നു അപകടം നടന്നത്. അവരെ സഹായിക്കാൻ ശ്രമിച്ച വ്യക്തിയെ കാണാനില്ലെന്ന് അധികൃതർ അറിയിച്ചു. മരിച്ചത് ജനോഷ് (36), മകൻ ഡാനിയേൽ (3) എന്നിവരാണ്.

ജനോഷും മകനും ബീച്ചിൽ കൂടെ നടക്കുന്നതിനിടയിലാണ് കടൽ തിരമാലകളുടെ വേലിയേറ്റം ഉണ്ടായത്. തിരമാലകളിൽ പെട്ട് മുങ്ങി പോകുന്ന അവരെ രക്ഷിക്കാൻ കടലിലേക്ക് ചാടിയ 27 കാരനായ ക്രിസ്റ്റോഫ് മുറെയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തു. കാണാതായ മുറെയെ തിരയാൻ തീരസംരക്ഷണ സേന സഹായിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജനോഷിന്റെയും മകന്റെയും പൊതുദർശനം (June 24)റ്റാമ്പാ സെന്റ്. ജോസഫ് സിറോമലബാർ ദേവാലയത്തിൽ വെച്ച് നടക്കും. ജനോഷ് ചങ്ങനാശ്ശേരി സ്വദേശിയാണ്, വീടുപേര് - പുരക്കൽ, ഭാര്യ - അനിത, ഇളയ മകൻ- സ്റ്റീഫൻ (9 മാസം), അച്ഛൻ - ബേബി, അമ്മ - മേരികുട്ടി, സഹോദരി - ലൗലി( ദുബായ് ), മൂത്ത സഹോദരൻ - മനോജ്‌ (ചങ്ങനാശ്ശേരി). സംസ്കാര കർമ്മങ്ങൾ പിന്നാലെ

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam