ഗവ. കോൺട്രാക്ടർ ജി. സുന്ദരേശൻ നിര്യാതനായി

OCTOBER 16, 2021, 9:04 AM

കൊല്ലം: ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവ് മുണ്ടയ്ക്കൽ കൈലാസിൽ (ഊരംപള്ളിൽ കേശവൻ നഗർ, ഹൗസ് നമ്പർ 22) ജി. സുന്ദരേശൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 16) ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ നടക്കും.

1974ൽ അസോസിയേഷൻ സ്ഥാപിച്ചത് മുതൽ 25 വർഷം കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്, ക്യു.എ.സി പ്രസിഡന്റ്, റോട്ടറി ക്‌ളബ് പ്രസിഡന്റ്, രാമവർമ ക്‌ളബ് പ്രസിഡന്റ്, എസ്.എൻ ക്‌ളബ് മെമ്പർ, പുത്തൂർ ആയുർവേദ കോളേജ് മെമ്പർ, എസ്.എൻ പബ്‌ളിക് സ്‌കൂൾ മെമ്പർ എന്നീ നിലകളിലും വിവിധ സാമൂഹ്യസാമുദായിക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഷൈല. മക്കൾ: അഖിൽ വിനായക്, ആനന്ദ് വിനായക്. മരുമക്കൾ: ലക്ഷ്മി, അഗിന. കൊച്ചുമക്കൾ: ശ്രദ്ധ, ശിവാനി, ഭവ്യ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam