അതിരമ്പുഴ കാരിസ്ഭവനിലെ ഫാ.അനീഷ്‌ മുണ്ടിയാനിക്കൽ  അന്തരിച്ചു

JUNE 9, 2021, 10:27 AM

കോട്ടയം: അതിരമ്പുഴ കാരിസ്ഭവനിലെ ഫാ.അനീഷ്‌ മുണ്ടിയാനിക്കൽ (എംഎസ്എഫ്എസ്-40) അന്തരിച്ചു. സംസ്കാരം നാളെ(June 10)വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാരിസ് ഭവനിൽ ആരംഭിച്ച്    എംഎസ്എഫ്എസ് സെമിനാരിയിൽ നടത്തപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ 1.30നായിരുന്നു അന്ത്യം.കോവിഡ്-19   നെഗറ്റീവായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാ.അനീഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെൻ്റിലേറ്ററിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മേയ് ഏഴിന് പിതാവ് എം എം എബ്രഹാമിൻ്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഫാ.അനീഷ് സ്വദേശമായ കണ്ണൂരിലേക്ക് പോയിരുന്നു. ചടങ്ങിന് ശേഷം കാരിസ്ഭവനിൽ മടങ്ങിയെത്തിയ അച്ചന്  കോവിഡ്സ്ഥീരീകരിച്ചതിനെ തുടർന്ന് മേയ് 17ന് ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കടുത്ത നിമോണിയ ബാധയെ തുടർന്ന് പിന്നീട് ഗുരുതരാവസ്ഥയിലായെങ്കിലും  കോവിഡ് നെഗറ്റീവായി മുറിയിലേക്ക് മാറ്റി. പിന്നീടാണ് രണ്ട് ദിവസം മുമ്പ് ആരോഗ്യനില വഷളായതും ബുധനാഴ്ച പുലർച്ചെ മരണമടഞ്ഞതും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam