പഴയകാല നക്‌സൽ പ്രവർത്തകൻ ശംഭുദാസ് നിര്യാതനായി

OCTOBER 19, 2021, 10:13 AM

കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്ത് ആർ.ഇ.സി വിദ്യാർത്ഥി രാജനൊപ്പം കൊടിയ പീഡനത്തിനിരയായ പഴയകാല നക്‌സൽ പ്രവർത്തകൻ മായനാട് പാലക്കോട്ട് വയൽ കിഴക്കേ തറോൽ ശംഭുദാസ് (68) അന്തരിച്ചു. ശാരീരിക അവശതയെത്തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ രാമൻ വൈദ്യരുടെയും അമ്മാളുവിന്റെയും മകനാണ്. 

കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തില്ലെങ്കിലും നക്‌സൽ അനുഭാവിയെന്ന നിലയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കക്കയം ക്യാമ്പിൽ ഭീകര മർദ്ദനത്തിനിരയാക്കപ്പെട്ടശേഷം ജയിൽ ശിക്ഷയും അനുഭവിച്ചു.

കൽപ്പണിയിൽ വൈദഗ്ദ്ധ്യമുള്ള ശംഭുദാസ് ജയിൽമോചിതനായതിനു പിന്നാലെ വാസ്തുരംഗത്തെ ബദൽ അന്വേഷണങ്ങളുടെ പ്രചാരകനായി മാറി. ഔപചാരികമായി വാസ്തുസംബന്ധമായ പഠനം നടത്തിയിട്ടില്ലെങ്കിലും ലാറി ബേക്കറിന്റെ പിൻഗാമിയായി അറിയപ്പെട്ടു.

vachakam
vachakam
vachakam

സംസ്ഥാനത്തുടനീളം നവീന നിർമ്മാണ രീതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ആകാശത്തേക്ക് പിരിഞ്ഞുകയറുന്ന തരത്തിൽ മാനാഞ്ചിറ സ്‌ക്വയറിൽ തീർത്ത ഇഷ്ടിക സ്തൂപങ്ങൾ ശംഭുദാസിന്റെ സൃഷ്ടിയാണ്. യുക്തിവാദി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: മുക്തി, അമർ ശംഭുദാസ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam