കോഴിക്കോട് മുൻ മേയർ അഡ്വ.എ.ശങ്കരൻ നിര്യാതനായി

MAY 27, 2022, 11:48 AM

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറും എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് (ഐ.എൻ.എൽ.സി) സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. എ.ശങ്കരൻ (84) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇടതുമുന്നണി കോഴിക്കോട് ജില്ലാ കൺവീനർ, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് , സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി അംഗം എന്നീ പദവികൾ വഹിച്ചു. കക്കട്ടിൽ ആയടത്തിൽ തറവാട് അംഗമാണ്. 1983ൽ കോഴിക്കോട് മേയറായി. ഒരു വർഷം പദവിയിൽ തുടർന്നു. പത്ത് വർഷം കൗൺസിലറായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷനായും പ്രവർത്തിച്ചു.

പാരീസിൽ നടന്ന ലോക മേയർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. മേയേഴ്‌സ് കൗൺസിലിന്റെ അദ്ധ്യക്ഷനായി. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ്, രാമാശ്രമം ട്രസ്റ്റ് സെക്രട്ടറി, സുകുമാർ അഴീക്കോട് ട്രസ്റ്റ് വൈസ് ചെയർമാൻ, വാഗ്ഭടാനന്ദ ട്രസ്റ്റ്, പുഷ്പശ്രീ ട്രസ്റ്റ് എന്നിവയുടെ ഭാരവാഹിയുമായി.

vachakam
vachakam
vachakam

വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് ദേവഗിരി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ലളിത, മക്കൾ: ആദർശ് ശങ്കർ (പ്‌ളാന്റർ), അഭിലാഷ് ശങ്കർ ( പബ്ലിക് റിലേഷൻസ് മാനേജർ, യു.എൽ.സി.സി.എസ്). മരുമക്കൾ: രാജലക്ഷ്മി (മോണ്ടിസോറി അദ്ധ്യാപിക), ആരതി.

സഹോദരങ്ങൾ: എ.നാണു (റിട്ട. സെക്രട്ടറി, കക്കട്ടിൽ കോ ഓപ്പറേറ്റീവ് ബാങ്ക്), എ. മൈഥിലി, പരേതരായ എ. കരുണൻ, എ.കൃഷ്ണൻ, എ.ജാനകി, എ.ദേവി, എ.ലക്ഷ്മി, എ.ശാരദ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam