ഐ.എസ്.ആർ.ഒ വലിയമല എൽ.പി.സി മുൻ അസോസയേറ്റ് ഡയറക്ടർ സി.ജി ബാലൻ നിര്യാതനായി

JUNE 14, 2021, 1:41 PM

തിരുവനന്തപുരം: ഐ.എസ്.ആർ.ഓയുടെ വലിയമല എൽ.പി.എസിയിലെ മുൻ അസോസിയേറ്റ് ഡയറക്ടർ വെള്ളായണി മുകളൂർമൂല ചന്ദ്രദീപത്തിൽ സി.ജി ബാലൻ (75 ) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരിക്കേയാണ് അന്ത്യം.

ക്രയോജനിക് റോക്കറ്റ് എൻജിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സി.ജി ബാലന്റെ നേതൃത്വത്തിലാണ് മംഗൾയാന്റെ സുപ്രധാന ഘടകമായ ലിക്വിഡ് അപോജി മോട്ടോർ (ലാം) ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തി മികവിന് രണ്ട് തവണ രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. എഴുത്തുകാരിയും ആൾ സെയിന്റസ് കോളേജിലെ റിട്ട.ഇംഗ്ലീഷ് അദ്ധ്യാപികയുമായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ ദേവി പ്രിയ, ഗണേഷ്. സഞ്ചയനം 17ന് രാവിലെ 8ന്

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam