ഇ.സി.ഐ ബിഷപ്പ് ഡോ. എൻ. സാം യേശുദാസ് അന്തരിച്ചു

OCTOBER 17, 2021, 11:56 AM

തിരുവനന്തപുരം : ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ കേരളകന്യാകുമാരി മഹായിടവക മുൻ ബിഷപ്പ് ഡോ. എൻ. സാം യേശുദാസ് അന്തരിച്ചു. വിശ്രമ ജീവിതത്തിലായിരുന്ന ബിഷപ്പ് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ശാന്തി സാം ബിഷപ്പ്. മക്കൾ: ശ്രീനി ജൂഡിത്, സെലിനി ജൂലിയ, ആൻഡ്രൂ ജെഫേഴ്‌സൻ, ജെയിംസ് വെസ്‌ലി. മരുമക്കൾ: ഡോ. ക്രിസ്റ്റഫർ പോൾ സുധാകർ (അമേരിക്ക), പ്രവീൺ അരുൾ കുമാർ, ഡോ. ശാന്ത ഷീല, ഷാജിത.

ദീർഘകാലം മദ്രാസ് തിയോളജിക്കൽ സെമിനാരിയിൽ വേദശാസ്ത്ര അദ്ധ്യാപകനും ഇ.സി.ഐ ചെന്നൈ ഡയോസിസ് വൈദികനുമായിരുന്നു. 2010 ൽ ഇ.സി.ഐ കേരളകന്യാകുമാരി മഹായിടവകയുടെ അഡ്മിനിസ്‌ട്രേറ്ററായും കളിയിക്കാവിള തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലായും കേരളകന്യാകുമാരി മഹായിടവകയുടെ അസോസിയേറ്റ് ബിഷപ്പായും സേവനമനുഷ്ഠിച്ചു.

vachakam
vachakam
vachakam

2014 ൽ ബിഷപ്പ് ജേക്കബ് ജോൺസന്റെ നിര്യാണത്തെ തുടർന്ന് മഹായിടവകയുടെ അദ്ധ്യക്ഷനായി.

ഇന്ന് (ഒക്ടോബർ 17) ഉച്ചയ്ക്ക് രണ്ടിന് നാഗർകോവിൽ മനുവേൽ മെമ്മോറിയൽ ഇ.സി.ഐ ചർച്ചിൽ ആരാധനയും തുടർന്ന് നാഗർകോവിൽ സി.എസ്.ഐ ഹോം ചർച്ച് സെമിത്തേരിയിൽ സംസ്‌കാര ശുശ്രൂഷകളും നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam