ഡോ. ശ്യാമള നായർ അന്തരിച്ചു

SEPTEMBER 17, 2022, 8:46 AM

ടെംപിൾ ടെക്‌സാസ്: അമേരിക്കൻ  മലയാളികളിൽ മുതിർന്ന തലമുറയിലെ അംഗമായ ഡോ. ശ്യാമള നായർ നിര്യാതയായി. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ടെംപിൾ ടെക്‌സസിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമാണ് സെപ്തംബർ 13ന് പടിയിറങ്ങിയത്.

കേരളത്തിൽ തിരുവനന്തപുരത്തു ജനിച്ച് 1970 ൽ ഭർത്താവ് ഡോ. പി.കെ. നായർക്കൊപ്പം അമേരിക്കയിലെത്തിയ ശ്യാമളനായർ അറിയപ്പെടുന്ന പീഡിയട്രീഷ്യനാആയിരുന്നു. 1975 ലാണ് ടെംപിളിലേക്കു താമസത്തിനായി എത്തിയത്. അന്നുമുതൽ ടെംപിൾ ഇന്ത്യൻ സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിച്ചു.

ടെംപിളിലെ ഹിന്ദു ക്ഷേത്ര നിർമ്മാണത്തിലും നടത്തിപ്പിലും മുൻകൈ എടുത്തതും ഡോ. ശ്യാമള നായർ ആയിരുന്നു. ടെംപിളിലെ ഡാർണെൽ ആർമി ഹോസ്പിറ്റൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

vachakam
vachakam
vachakam

സെൻട്രൽ ടെക്‌സസിലെ ഹിന്ദു സമൂഹത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും കുട്ടികളെയും മുതിർന്നവരെയും ആത്മീയ ധാരയിലേക്കടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ശ്യാമള നായരുടെ നിര്യാണം അമേരിക്കയിലെ ഹിന്ദു സമൂഹത്തിനു തീരാനഷ്ടമാണെന്നു കെ.എച്ച്. എൻ.എ പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.

ഭർത്താവ് ഡോ. പി.കെ.നായർ, രണ്ട് ആൺമക്കൾ, നാലു പേരക്കുട്ടികൾ ഇവരോടൊപ്പമാണ് ശ്യാമള നായർ കഴിഞ്ഞിരുന്നത്.

സെപ്തംബർ 18 നു ടെംപിളിലെ സാനിയോ ഹാർപ്പർ ഫ്യൂണറൽ ഹോമിൽ 10 മുതൽ 12 വരെ പൊതു ദർശനം നടക്കും. അതിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam