ഡോ.ആർ.മഹാദേവൻ നിര്യാതനായി

FEBRUARY 28, 2023, 11:54 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ തെറാപ്പി വിഭാഗം മേധാവി കുടപ്പനക്കുന്ന് എൻ.എൻ.ആർ.എ 61 പ്രണവത്തിൽ ഡോ.ആർ.മഹാദേവൻ (62) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1982ൽ പഠനം പൂർത്തിയാക്കിയ ഡോ.മഹാദേവൻ റേഡിയോ തെറാപ്പിയിൽ എം.ഡിക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് തിരുവനന്തപുരം,കോട്ടയം,തൃശൂർ മെഡിക്കൽ കോളേജുകളിൽ റേഡിയോ തെറാപ്പി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു.

എട്ടുവർഷത്തോളം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: ഡോ. മിനി (നെഞ്ചുരോഗാശുപത്രി,പുലയനാർ കോട്ട). മകൾ: പാർവതി (എൻജിനിയർ). മരുമകൻ: ശ്രീരാജ് (എൻജിനിയർ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam