ഡോ.എൽസി ഫിലിപ്പ് നിര്യാതയായി

MARCH 4, 2023, 1:05 PM

തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരു.മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ സ്റ്റാച്യു റോഡ് ടി.സി 26 / 2173 ൽ ഡോ.എൽസി ഫിലിപ്പ് (88) നിര്യാതയായി. സംസ്‌കാരം മാർച്ച് 9ന് ഉച്ചയ്ക്ക് 2.30ന്  സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തിഡ്രലിന്റെ പാറ്റൂർ സെമിത്തേരിയിൽ.

ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിസിന്റെ സംസ്ഥാന പ്രസിഡന്റും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. വലിയ ശിഷ്യ സമ്പത്തിനുടമയായിരുന്ന എൽസി ഫിലിപ്പ് ശിശുരോഗ വിദഗ്ധരുടെ സംഘനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

ഭർത്താവ്: കൈപ്പട്ടൂർ പണ്ടകശാലയിൽ പരേതനായ റിട്ട. പി.ഡബ്ലിയു.ഡി എൻജിനീയർ ഫിലിപ്പ് കോശി.

vachakam
vachakam
vachakam

മക്കൾ :ഡോ. കോശി ഫിലിപ്പ് (പ്രൊഫസർ ആൻഡ് ഹെഡ്, ഗവ.ഡെന്റൽ കോളേജ് ആലപ്പുഴ), ഡോ.സൂസൻ ഫിലിപ്പ് (അസോ. പ്രൊഫസർ ഓഫ് ഒഫ്താൽമോളജി, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം), അലക്‌സ് അജിത്ത് ഫിലിപ്പ് (ഡയറക്ടർ, മാമ്രെ ടെക്‌നോളജിസ്), ആൻ എലിസബത്ത് എബ്രഹാം (മാനേജ്‌മെന്റ് കൺസൾട്ടന്റ്, യു.കെ).
മരുമക്കൾ: ഡോ.എലിസബത്ത് കോശി (പ്രിൻസിപ്പൽ,എസ് .എം.ഐ.ഡി.എസ് കുലശേഖരം), ജോർജ് അലക്‌സാണ്ടർ (അഡീഷണൽ ഡയറക്ടർ കൃഷിവകുപ്പ്), സൂസൻ കോശി (കേരള സ്റ്റേറ്റ് ഐ.ടി മിഷൻ), എബി ജേക്കബ് എബ്രഹാം (റിസർച്ച് എൻജിനീയർ യു.കെ.)

ചെറുമക്കൾ: ഡോ. നമിത എലിസബത്ത് കോശി, ഫിലിപ്പ് അശോക് അലക്‌സ്, മേഴ്‌സി എബ്രഹാം, മിഖാ മറിയം ജോർജ്, ഐസക്ക് എബ്രഹാം.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam