സഹോദരന്റെ പുസ്തക പ്രകാശന വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

SEPTEMBER 11, 2022, 12:09 PM

മാവേലിക്കര: സഹോദരന്റെ പുസ്തകപ്രകാശന വേദിയിൽ സാഹിത്യകാരനും കവിയുമായ മുതുകുളം വടക്ക് ചിറയ്ക്കു തെക്കടത്ത് മുതുകുളം ഗംഗാധരൻപിള്ള (84) കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെ ചെട്ടികുളങ്ങര ഈരേഴ തെക്കുള്ള ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

28 വർഷം മുമ്പ് അന്തരിച്ച മൂത്തസഹോദരൻ മുതുകുളം മഹാദേവന്റെ കവിതകളുടെ പ്രകാശനച്ചടങ്ങായിരുന്നു. അദ്ദേഹത്തിന്റെ മകൾ സീനാരവിയാണ് കവിതകൾ പുസ്തകരൂപത്തിലാക്കിയത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ.ചേരാവള്ളി ശശി, എസ്.ആർ.കെ പിള്ളയ്ക്കു നൽകി പുസ്തകപ്രകാശനം നിർവഹിച്ചു.

പിന്നാലെ ഗംഗാധരൻപിള്ള അദ്ധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

vachakam
vachakam
vachakam

പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ കവിയും സാഹിത്യകാരനും, ഭാരത ദർശനം, ജന്തുജാല കവിതകൾ, തെങ്ങ് നന്മമരം തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ: സുശീല. മകൾ: സിന്ധുജ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam