ക്രൊയോഷ്യയിൽ മലയാളി മരിച്ചു

SEPTEMBER 15, 2020, 7:55 PM

പള്ളുരുത്തി: ക്രൊയേഷ്യയിൽ മലയാളിയായ യുവാവ് മരിച്ചു. എറണാകുളം കുമ്പളങ്ങി വട്ടമാക്കൽ ജോളിയുടെ മകൻ ഡാനിയൽ ജോസഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച യുവാവ് ആത്മഹ്ത്യ ചെയ്ത നിലയിൽ കണ്ടു എന്നാണ് അവിടെനിന്നുള്ള സുഹൃത്തുക്കൾ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസം സഹപ്രവർത്തകരുമായി വഴക്കുണ്ടായെന്നും വധഭീഷണിയുണ്ടെന്നും ഡാനിയൽ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു.മൃതദേഹം 23 ന് നാട്ടിലെത്തും. ഹൈബി ഈഡൻ എം.പി.ക്കും, മരണത്തെ കുറിച്ച് നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മീഷണർക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

ക്രൊയേഷ്യയിലെ ഷിപ്പിംങ്ങ് കമ്പിനിയിലെ വെൽഡറാണ്. അമ്മ: ജോളി. സഹോദരി: ദിവ്യ

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam