കോമിക് ബുക്ക് ആർട്ടിസ്റ്റ് നീൽ ആഡംസ് നിര്യാതനായി

MAY 1, 2022, 12:29 PM

ലോസ്ആഞ്ചലസ് : ബാറ്റ്മാൻ അടക്കമുള്ള ലോക പ്രശസ്ത സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിഖ്യാത കോമിക് ബുക്ക് ആർട്ടിസ്റ്റായ നീൽ ആഡംസ് (80 ) നിര്യാതനായി.  രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡി.സി കോമിക്‌സിന്റെ സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാനെ വരച്ചതിലൂടെയാണ് നീൽ പ്രശസ്തനായത്.

ഗ്രീൻ ലാന്റേൺ, സൂപ്പർമാൻ, സ്‌പെ്ര്രകർ, അവഞ്ചേഴ്‌സ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പിന്നിലും ഇദ്ദേഹമുണ്ട്. 1959ൽ ആർച്ചി കോമിക്‌സിന് വേണ്ടിയാണ് നീൽ വരച്ചുതുടങ്ങിയത്. 1969ൽ ഡി.സി കോമിക്‌സിനും മാർവലിനും വേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചു തുടങ്ങി.

ബാറ്റ്മാൻ, എക്‌സ്  മെൻ സീരീസുകളിൽ ഡെന്നിസ് ഒനീലും നീലിനൊപ്പം പങ്കാളിയായിരുന്നു.

vachakam
vachakam
vachakam

1998ൽ കോമിക് ബുക്ക് മേഖലയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ വിൽ ഐസ്‌നർ കോമിക് ബുക്ക് ഹാൾ ഒഫ് ഫെയിം ബഹുമതി നീലിന് ലഭിച്ചു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam