ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വർഗീസ് കെ. ജോണിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

MAY 14, 2022, 10:57 PM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വർഗീസ് കെ. ജോൺ (81) ഷിക്കാഗോയിൽ വച്ച് നിര്യാതനായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി.

കോട്ടയം  കുമരകം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ മറിയക്കുട്ടി ചേർപ്പുങ്കൽ കോയിക്കൽ കുടുംബാംഗമാണ്. ജോസഫ് (ഔസേപ്പച്ചൻ) കോയിക്കൽ (ഷിക്കാഗോ), തോമസ് (സിബി) കോയിക്കൽ (ഷിക്കാഗോ), അനി തെക്കേക്കര (ഷിക്കാഗോ) എന്നിവർ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്.

മെയ് 17  ചൊവ്വാഴ്ച വൈകുന്നേരം 5  മണി മുതൽ 9  മണി വരെ പൊതു ദർശനം കൊളോണിയൽ ഫ്യൂണറൽ ഹോം (Colonial Funeral Home, 8025  W. Golf Rd., Niles, IL  60714) വച്ച് നടത്തുന്നതും, മെയ് 18  ബുധനാഴ്ച രാവിലെ 9:30 - 10:30 വരെ സെന്റ് കാതറിൻ കാത്തലിക് ചർച്ചിൽ (ST. Catherine Catholic Church, 3535  Thornwood Ave., Glenview, IL) വച്ച് ഒരു മണിക്കൂർ പൊതുദർശനത്തിനു ശേഷം മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തുന്നതാണ്. തുടർന്ന് മേരി ഹിൽ കാത്തലിക് സിമിത്തേരിയിൽ (Maryhill Catholic Cemetery, 8600  N. Milwaukee Ave., Niles, IL) വച്ച് മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam