ബിനു എം. പള്ളിപ്പാട് നിര്യാതനായി

APRIL 23, 2022, 11:43 AM

ഹരിപ്പാട്: കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം. പള്ളിപ്പാട് (47) നിര്യാതനായി. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം കോനുമഠം കൂലിതറ വീട്ടിൽ.

പള്ളിപ്പാട് മയിലന്റെയും ചെല്ലമ്മയുടെയും മകനാണ്. 1993 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്നു. ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു.

2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ആദ്യ കവിതാ സമാഹാരം. അവർ കുഞ്ഞിനെ തേടുമ്പോൾ (2013), തമിഴ് കവി എൻ.ഡി.രാജ്കുമാറിന്റെ സമ്പൂർണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ എന്നിവയാണ് മറ്റു കവിതകൾ.

vachakam
vachakam
vachakam

ഓക്‌സ്ഫോഡ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദളിത് ആന്തോളജിയിലും ബിനുവിന്റെ കവിത ഇടംപിടിച്ചു. കുമളിയിലായിരുന്നു താമസം. ഭാര്യ: അമ്പിളി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam