സംഗീത സംവിധായകന്‍  ബാബുരാജ്  അന്തരിച്ചു

JULY 10, 2021, 8:17 AM

മലപ്പുറം: പ്രശസ്ത സംഗീത സംവിധായകന്‍ പൂക്കോട്ടൂര്‍ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: ശാന്തി രാജ് (എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം). മക്കള്‍: ഗോകുല്‍ കൃഷ്ണന്‍, ദേവി പ്രിയ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അനില്‍കുമാര്‍, സതീശ് കുമാര്‍, പരേതനായ ചന്ദ്രന്‍. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു.

നിരവധി പ്രശസ്ത ഗായകര്‍ ബാബുരാജ് ഈണം നല്‍കിയ പാട്ടുകള്‍ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്ബൂതിരി തുടങ്ങിയവരുടെ വരികള്‍ക്ക് ബാബുരാജ് ഈണം നല്‍കി. ദേവഗീതം, സായി വന്ദന, തേനിശല്‍, ദേവി വരദായിനി, ജയജയ ഭൈരവി തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ ബാബുരാജിന്റേതായുണ്ട്.രാഷ്‌ട്രപതി ആയിരിക്കെ ഡോ.എ.പി.ജെ.അബ്​ദുല്‍ കലാമി​ന്റെ 'എര്‍ത്ത് ഷൈനിങ്​ ഇന്‍ ഗ്ലോറി' എന്ന കവിതക്ക്​ നല്‍കിയ സംഗീതം ഇഷ്​ടപ്പെട്ട കലാം ഒപ്പിട്ട് അഭിനന്ദനക്കത്ത് അയച്ചിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam