അരവിന്ദ് ത്രിവേദി അന്തരിച്ച

OCTOBER 7, 2021, 11:17 AM

മുംബയ്: മുതിർന്ന നടനും 1987ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ പുരാണ പരമ്പര രാമായണത്തിൽ രാവണന്റെ വേഷം അവതരിപ്പിച്ചയാളുമായ അരവിന്ദ് ത്രിവേദി (82) അന്തരിച്ചു. ചൊവ്വാഴ്ച (ഒക്ടോബർ 5) രാത്രി മുംബയ് കാണ്ഡിവാലിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

സംസ്‌കാരം കാണ്ഡിവാലിയിലെ ദഹാനുകർ വാഡി ശ്മശാനത്തിൽ നടന്നു. ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാമായണത്തിൽ അഭിനയിക്കുന്നതിന് മുമ്പ് നൂറുകണക്കിന് ഗുജറാത്തി നാടകങ്ങളിലും ഗുജറാത്തി, ഹിന്ദി ഭാഷകളിലായി മുന്നൂറോളം സിനിമകളിലും അരവിന്ദ് ത്രിവേദി വേഷമിട്ടിട്ടുണ്ട്.

വിക്രമും ബേട്ടലും എന്ന ടെലിവിഷൻ ഷോയും അവതരിപ്പിച്ചു. 40 വർഷം വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന അദ്ദേഹം 2002 മുതൽ 2003 വരെ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ ആക്ടിംഗ് ചെയർമാനായിരുന്നു.

vachakam
vachakam
vachakam

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ഗുജറാത്തിലെ സബർകണ്ഠയിൽനിന്ന് മത്സരിച്ച അദ്ദേഹം 1991 മുതൽ 1996 വരെ ലോക്‌സഭാംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാമായണം താരങ്ങളായ അരുൺ ഗോവിൽ, സുനിൽ ലാഹ്‌രി, ദീപിക ചിഖാലിയ എന്നിവർ അനുശോചിച്ചു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam