എ.പി.മെഹറലി നിര്യാതനായി

SEPTEMBER 27, 2021, 11:31 AM

കോഴിക്കോട്: ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറും എഴുത്തുകാരനുമായ എ.പി.മെഹറലി (81) ഫറോക്ക് ചുങ്കത്തെ വസതിയിൽ നിര്യാതനായി. നേരത്തെ കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പ്രോഗ്രാം മേധാവിയായിരുന്നു. പിന്നീട് കണ്ണൂർ നിലയത്തിൽ സ്റ്റേഷൻ ഡയറക്ടറായി. ആകാശവാണിയിൽ മൂന്നര പതിറ്റാണ്ടോളം പ്രവർത്തിച്ചു. പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തിരൂരിനടുത്ത് കൂട്ടായിയാണ് സ്വദേശം. ഭ്രംശം, ബലിക്കളം, നീലക്കടൽ, പ്രിയനെത്തേടി, യാത്രാഭംഗം തുടങ്ങിയ റേഡിയോ നാടകങ്ങളും ഡോക്യുമെന്ററികളും ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂർവ്വം എന്ന യാത്രാവിവരണ കൃതിയും രചിച്ചിട്ടുണ്ട്.

ഭാര്യ: ഫാത്തിമ മെഹറലി. മക്കൾ: മെഹ്ഫിൽ മെഹറലി, മെഹറൂഫ് മെഹറലി (ഇരുവരും യു.എസ്.എ). മരുമക്കൾ: ഹസീന മെഹ്ഫിൽ, അൽമാസ് മെഹറൂഫ്. ഖബറടക്കം ഫറോക്ക് പേട്ട പള്ളി ഖബർസ്ഥാനിൽ നടന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam