അമേരിക്കൻ ഗായിക നെയോമി ജഡ് നിര്യാതയായി

MAY 2, 2022, 12:21 PM

ലോസ്ആഞ്ചലസ് : അമേരിക്കൻ ഗായികയും ഗ്രാമി ജേതാവുമായ നെയോമി ജഡ് (76) നിര്യാതയായി. യു.എസിലെ പ്രശസ്ത സംഗീത വിഭാഗമായ കൺട്രി മ്യൂസികിലൂടെയാണ് നെയോമി ആരാധക ശ്രദ്ധനേടിയത്.

മരണകാരണം വ്യക്തമല്ല. ഏറെ നാളായി വിവിധ രോഗങ്ങൾ നെയോമിയെ അലട്ടിയിരുന്നു. വിഷാദം അടക്കമുള്ള മാനസിക പ്രശ്‌നങ്ങളും നെയോമിയെ ബാധിച്ചിരുന്നു. നടി ആഷ്ലി ജഡ്, ഗായിക വൈനോന ജഡ് എന്നിവർ മക്കളാണ്.

1970കളിലാണ് നെയോമി മകൾ വൈനോനയുമായി ചേർന്ന് ' ദ ജഡ്‌സ് ' എന്ന സംഗീത ഗ്രൂപ്പിന് തുടക്കമിട്ടത്. 5 ഗ്രാമികളാണ് ദ ജഡ്‌സിലൂടെ നെയോമിയും മകളും സ്വന്തമാക്കിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam