അഡ്വ. എം. പത്രോസ് മത്തായി നിര്യാതനായി

SEPTEMBER 17, 2022, 11:10 AM

കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം. പത്രോസ് മത്തായി (90) നിര്യാതനായി. ഭരണഘടന, കമ്പനി, തൊഴിൽ, നികുതി, ബാങ്കിംഗ് നിയമരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം നിരവധി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, കമ്പനികൾ, മാദ്ധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിയമ ഉപദേഷ്ടാവായിരുന്നു.

സംസ്‌കാരം നാളെ (ഞായർ)വൈകിട്ട് 3ന് ചിറ്റൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. തിരുവനന്തപുരം ഗവ. ലാ കോളേജ് മുൻ പ്രിൻസിപ്പൽ പത്തനംതിട്ട മഴുവഞ്ചേരി മഠത്തിൽ അഡ്വ. പത്രോസ് മത്തായിയുടെയും കുഞ്ഞന്നാമ്മയുടെയും മകനാണ്. ഭാര്യ: പെരുമ്പാവൂർ മേലേത്ത് പരേതയായ ഡോ. അന്ന മത്തായി.

മക്കൾ: അഡ്വ. മറിയം മത്തായി, ഡോ. അന്ന മത്തായി (കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് പ്രൊഫസർ), പത്രോസ് മത്തായി.

vachakam
vachakam
vachakam

മരുമക്കൾ: അഡ്വ. സജി വർഗീസ്, ഷീന മത്തായി. 1959മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam